
തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഹയര്‍ സെക്കന്ററി മാര്‍ക്ക് കൂടി പരിഗണിക്കുന്ന മുന്‍ വര്‍ഷത്തെ മാനദണ്ഡങ്ങള്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തു.
CBSE, ICSE ബോര്‍ഡുകളും പരീക്ഷഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് ചേര്‍ക്കുന്നത് ഒഴിവാക്കാന്‍ നേരത്തെ ആലോചന ഉണ്ടായിരുന്നു.






