
വാഷിങ്ടൺ: ഏതാനും വർഷത്തിനുള്ളിൽ കോവിഡ്-19 വൈറസും
ജലദോഷമുണ്ടാക്കുന്ന സാധാരണ വൈറസുകളെപ്പോലെ മാറിയേക്കാമെന്ന് പഠനം. മുതിർന്നവർ പ്രതിരോധ കുത്തിവെപ്പിലൂടെയോ വൈറസ് ബാധിച്ചതിലൂടെയോ പ്രതിരോധശേഷി നേടുന്നതിനാൽ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറുമെന്നാണ് പഠനം.
പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്തവരും രോഗബാധിതരുമായി സമ്പർക്കമില്ലാത്തവരുമായ കുട്ടികളിലായിരിക്കും ഭാവിയിലിത് സാധാരണമാവുകയെന്നും യു.എസ്- നോർവീജിയൽ സംഘം നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ കുട്ടികളിൽ കോവിഡിന്റെ തീവ്രത പൊതുവേ കുറവായതിനാൽ രോഗംകൊണ്ടുണ്ടാവുന്ന ആഘാതം കുറവായിരിക്കും.






