വുഹാന്‍: വീണ്ടും കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതോടെ ചൈനയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പല പ്രവിശ്യകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. കോവിഡ് ബാധിച്ചവരെയും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും വീടിനകത്ത് പൂട്ടിയിട്ടാണ് പ്രതിരോധം.
പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളുടെ പുറത്തുനിന്ന് വാതില്‍ പൂട്ടിയ ശേഷം ലോഹ വടികള്‍ കുറുകെ വെച്ച് ചുറ്റിക കൊണ്ട് ആണിയടിക്കും. വീട്ടുനിരീക്ഷണത്തിലുളളവര്‍ ഒരു ദിവസം 3 തവണയിലേറെ വീടിന്റെ വാതിലുകള്‍ തുറന്നാല്‍ ഉദ്യോഗസ്ഥര്‍ അവരെ വീടില് പൂട്ടിയിടുമെന്ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയില്‍ പറയുന്നതായി തായ്വാന് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Comments