ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യം മെഡല്‍ സമ്മാനിച്ച മീരാബായി ചാനുവിന്റെ മണിപ്പൂരിലെ വീട് കണ്ട് ഹൃദയം തകര്‍ന്ന് നടന് മാധവന്റെ ട്വീറ്റ്. മീരാബായി ചാനുവിന്റെ വീട് കണ്ട് താന്‍ നിശബ്ദനായി പോയെന്നു താരം കുറിച്ചു. ഒളിമ്പിക്സില്‍ 49 കിലോ വിഭാഗത്തിലാണ് ചാനു വെള്ളി നേടിയത്.
ചാനുവിന്റെ മണിപ്പൂരിലെ വീടിന്റെ ചിത്രം മറ്റൊരാളാണ് പോസ്റ്റ് ചെയ്തത്. കായികതാരം വീട്ടിലെ അംഗങ്ങള്‍ക്കൊപ്പം ചെറിയ മുറിയില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രത്തോടൊപ്പം പ്രചോദനകരമായ ഒരു കുറിപ്പും ഉണ്ടായിരുന്നു.
''ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ശേഷം മീരാബായി ചാനു തന്റെ കൊച്ചുവീട്ടില്‍. ഈ കരുത്തയായ സ്ത്രീയ്ക്ക് മതിയായ സൗകര്യങ്ങളുടെ അഭാവമോ ദാരിദ്ര്യമോ ഒന്നും തന്റെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ ശ്രമിക്കുന്നതിന് തടസ്സമായില്ല. യഥാര്‍ത്ഥ പ്രചോദനം'' ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് മാധവന്റെ പ്രതികരണം വന്നത്. ''ഇത് സത്യമാകാതിരിക്കട്ടെ. എനിക്ക് പറയാന്‍ വാക്കുകളില്ല.'' എന്നും താരം കുറിച്ചു.
അതേസമയം ശ്രദ്ധ നേടിയ ചിത്രം ചാനുവിന്റെ പഴയ വീടിന്റേതായിരുന്നു. അടുത്തിടെയാണ് തന്റെ പുതിയ വീടിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രം ചാനു പോസ്റ്റ് ചെയ്തത്. ''രണ്ടു വര്‍ഷത്തിന് ശേഷം വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോള്‍ സന്തോഷം'' താരം കുറിച്ചു. നീണ്ട രണ്ടു വര്‍ഷത്തിന് ശേഷം കുടുംബത്തെ കണ്ടതിലുള്ള താരത്തിന്റെ സന്തോഷമായിരുന്നു വാക്കുകളില്‍. അതേസമയം മാധവന്റെ കമന്റ് അനേകര്‍ ഏറ്റെടുത്തു. ഇതാണ് യഥാര്‍ത്ഥ ഇന്ത്യയുടെ മുഖമെന്നായിരുന്നു ഒരാളുടെ പ്രതികരണം.

Comments