
ന്യൂഡൽഹി: പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നത് തെറ്റായ സന്ദേശമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം ഇത്തരം സന്ദേശം നൽകിയത് പ്രതിഷേധാർഹമാണ്.
പഞ്ചസാരയിൽ പുരട്ടിയാലും പഴയ മുറിവുകൾ ഓർമപ്പെടുത്തുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യാ വിഭജനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. വിഭജനത്തിന്റെ വേദന മറക്കാൻ സാധിക്കില്ലെന്നും സ്വാതന്ത്ര്യ ദിനത്തിന് ഒരു ദിവസം മുമ്പ്, ആഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്നായിരുന്നു ട്വീറ്റ്.






