പ്രമുഖ മൊബൈൽ ഗെയിം പബ്ജി കഴിഞ്ഞ വർഷം പകുതിയോടെ ആണ് ഇന്ത്യയിൽ നിരോധിച്ചത്. ഈ ഗെയിം ഈ വർഷം മേയിലാണ് പുതിയ രൂപത്തിൽ 'ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ' എന്ന പേരിൽ തിരിച്ചെത്തിയത്. ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയ്ക്കും മികച്ച സ്വീകരണം ലഭിച്ചിരുന്നു. റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് ഗെയിം ഉപഭോകതാക്കൾക്ക് റിവാർഡുകൾ നേടാൻ 'ഇൻഡിപെൻ്റഡൻസ് ഡേ മഹോത്സവ്' ഗെയിം നിർമാതാക്കൾ പ്രഖ്യാപിച്ചു.
ഇൻഡിപെൻ്റഡൻസ് ഡേ മഹോത്സവിൽ മൊബൈൽ ഗെയിമിലൂടെ കളിക്കാർക്ക് ദിവസവും റിവാർഡുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസം 20 വരെയാണ് ഇത് നീണ്ടുനിൽക്കുന്നത്. ഒരു AWM സ്കിൻ ആണ് ഇൻഡിപെൻ്റഡൻസ് ഡേ മഹോത്സവിൻ്റെ ആകർഷണം. ഗെയിം നിർമ്മാതാക്കൾ ഓരോ ദിവസവും അവതരിപ്പിക്കുന്ന പുതിയ മിഷനുകൾ പൂർത്തീകരിക്കുമ്പോൾ റിവാർഡുകൾ ലഭിക്കുമെന്നാണ് സൂചന. ഗെയിമിലെ ഇവന്റ് സെന്ററിന് കീഴിൽ കളിക്കാർക്ക് ഈ മിഷനുകൾ എന്തൊക്കെ എന്ന് കണ്ടെത്താം. സ്വാതന്ത്ര്യദിന സ്പെഷ്യൽ മിഷനുകൾ രണ്ട് വിഭാഗങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്.
ഇൻഡിപെൻ്റഡൻസ് ഡേ ലോഗിൻ ഇവന്റ് ആണ് ഒന്ന്. കളിക്കാർ ഇതിനായി ഏഴ് ദിവസം തുടർച്ചയായി ഗെയിമിൽ സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. ഈ ഏഴ് ദിവസങ്ങൾ 2021 ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിനുള്ളിലായിരിക്കണം. റിപ്പോർട്ട് അനുസരിച്ചു ഈ സമയത്ത് ഓരോ ദിവസവും ഒരു സമ്മാനം നേടാനാകും. ബാറ്റിൽ പോയിന്റുകൾ (ബിപി), റോയൽ പാസ് (ആർപി) മുതൽ AWM സ്കിൻ എന്നിവയാണ് സമ്മാനങ്ങൾ.
രണ്ടാമത്തെ വിഭാഗം ഇൻഡിപെൻഡൻസ് ഡേ: ബ്രതേഴ്സ് ഇൻ ആംസ് (Independence Day: Brothers in Arms) ആണ്. ഈ വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് കളിക്കാർ അവരുടെ സുഹൃത്തുക്കളോടൊപ്പം പൂർത്തിയാക്കേണ്ട മൂന്ന് മിഷനുകളാണ്. മിഷൻ പൂർത്തിയാക്കാൻ കളിക്കാർ അവരുടെ സുഹൃത്തുക്കളുമായി ദിവസത്തിൽ പല തവണ ക്ലാസിക് സ്ക്വാഡ് മോഡ് പ്ലേ ചെയ്യണം. ഒരു ദിവസം എട്ട് ഗെയിമുകൾ വരെ കളിക്കുന്നത് മൂന്ന് ദൗത്യങ്ങളും പൂർത്തിയാക്കുകയും ചെയ്യുന്നത് റിവാർഡ് നേടാൻ സഹായിക്കും. ബാറ്റിൽ പോയിന്റുകൾ, എയ്സ് ഗോൾഡ് (എജി) എന്നിവയാണ് റിവാർഡുകൾ. ഗെയിം ഷോപ്പിലെ ടൂളുകൾ ഇതുപയോഗിച്ച് ഇത് വാങ്ങാമെന്നാണ് റിപ്പോർട്ട്.






