
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെക് ഭീമൻ റിലയൻസ് ഈ വർഷം ജൂണിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 44-മത് വാർഷിക സമ്മേളനത്തിലാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ 4ജി സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചത്. ജിയോഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10ന് ഗണേശ ചതുർഥി ദിനത്തിലാണ് വിപണിയിലെത്തുക എന്നും റിലയൻസ് വ്യക്തമാക്കിയിരിക്കുന്നു.
ഇപ്പോൾ ജിയോഫോൺ നെക്സ്റ്റിൻ്റെ സ്പെസിഫിക്കേഷനുകൾ പലതും അനൗദ്യോഗിമായി പുറത്തായി. ഫോണിന്റെ പുതിയ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് XDA ഡെവലപ്പേഴ്സ് എഡിറ്റർ മിഷാൽ റഹ്മാൻ ആണ്. 2 ജിബി റാമിൽ താഴെ റാമും 32 ജിബി അല്ലെങ്കിൽ 64 ജിബി ഇന്റെർണൽ സ്റ്റോറേജ് ജിയോഫോൺ നെക്സ്റ്റിൽ പ്രതീക്ഷിക്കാം. 5.5 ഇഞ്ചിനും 6 ഇഞ്ചിനും ഇടയിലായിരിയ്ക്കും ജിയോഫോൺ നെക്സ്റ്റിൻ്റെ ഡിസ്പ്ലേ. 1440x720 പിക്സൽ എച്ച്ഡി റെസല്യൂഷൻ ഈ ഡിസ്പ്ലേയ്ക്കുണ്ടാകുമെന്നാണ് റിപ്പോർട്ട്. കറുപ്പ് & നില എന്നിങ്ങനെ രണ്ട് നിറങ്ങൾ, ഗൂഗിൾ പ്ലേ സ്റ്റോർ, വോയ്സ് അസിസ്റ്റന്റ്, 5 ഇഞ്ചിൽ കൂടുതൽ വലിപ്പമുള്ള ഡിസ്പ്ലേ എന്നിവ ജിയോഫോൺ നെക്സ്റ്റിനുണ്ടാവും.
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോ ഓപ്പറേറ്റിങ് സിസ്റ്റമാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുക. ജിയോഫോൺ നെക്സ്റ്റ് മിക്കവാറും ക്വാൽകോമിൽ നിന്നുള്ള ലോ-എൻഡ് ചിപ്സെറ്റ് ഉപയോഗിക്കുമെന്നാണ് സൂചന സൂചന. ജിയോഫോൺ നെക്സ്റ്റിൽ 13 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയും ലഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.






