തിരുമിറ്റക്കോട് (പാലക്കാട്) : വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെ (24) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണു സംഭവം. 3 വർഷം മുൻപാണു ചെറുyതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകൾ കൃഷ്ണപ്രഭയെ ശിവരാജ് വിവാഹം കഴിച്ചത്. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയവിവാഹമായിരുന്നു.
മൃതദേഹം പട്ടാമ്പി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നു ശിവരാജിന്റെ അമ്മ അറിയിച്ചു. സംഭവത്തിനു മുൻപു കൃഷ്ണപ്രഭ, അമ്മ രാധയെ ഫോണിൽ വിളിച്ച് കരഞ്ഞതായും പ്രശ്നമുണ്ടെന്ന് അറിയിച്ചതായും വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അവർ പറഞ്ഞു. ഇന്നലെയായിരുന്നു കൃഷ്ണപ്രഭയുടെ പിറന്നാൾ
എറണാകുളത്തു ജോലി സംബന്ധമായ ആവശ്യത്തിനു പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയാണു വീട്ടിൽ എത്തിയത്. ഇന്നലെ രാവിലെ എഴുന്നേറ്റശേഷവും പ്രശ്നങ്ങളുണ്ടായില്ലെന്നും ശിവരാജിന്റെ അമ്മ അറിയിച്ചു.

Comments