
ഇന്ത്യക്കാർ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഈ ഓഗസ്റ്റ് 15ന്. ഈ ദിവസം വാട്സ്ആപ്പ് സ്റ്റിക്കറുകൾ ഉപയോഗിച്ച് പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. സ്വാതന്ത്ര്യ ദിന വാട്സ്ആപ്പ് സ്റ്റിക്കറുകൾ എങ്ങനെ ഡൗൺലോഡ് ചെയ്ത് അയക്കാമെന്ന് നോക്കാം.
ഇതിനായി ആദ്യം സ്മാർട്ട്ഫോണിൽ ഗൂഗിൾ പ്ലെ സ്റ്റോർ തുറക്കുക. ശേഷം സ്വാതന്ത്ര്യദിന വാട്സ്ആപ്പ് സ്റ്റിക്കർ പാക്ക് കണ്ടുപിടിക്കുന്നതിനായി 'Independence Day WhatsApp stickers' എന്ന് സെർച്ച് ചെയ്യുക. സെർച്ച് ചെയ്യുമ്പോൾ നിരവധി സ്റ്റിക്കർ പായ്ക്കുകൾ പ്രത്യക്ഷപ്പെടും, ഇഷ്ടമുള്ളത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്തതിന് ശേഷം ‘Add to WhatsApp’ ബട്ടൺ അല്ലെങ്കിൽ ‘+’ ഐക്കൺ അമർത്തുക.
തുടർന്ന് സ്വാതന്ത്ര്യദിന വാട്സ്ആപ്പ് സ്റ്റിക്കർ അയക്കേണ്ട വ്യക്തിയുടെ വാട്സ്ആപ്പ് ചാറ്റ് വിൻഡോ തുറന്നിട്ട്
ടെക്സ്റ്റ് ബോക്സിന്റെ ഇടതുവശത്തുള്ള സ്മൈലി ഐക്കണിൽ ക്ലിക്ക് ചെയ്യുക. ശേഷം സ്റ്റിക്കറുകൾ തിരഞ്ഞെടുക്കുക. അവിടെ സ്വാതന്ത്ര്യദിന വാട്സ്ആപ്പ് സ്റ്റിക്കർ പാക്ക് നിങ്ങൾക്ക് ലഭിക്കും.
സ്റ്റിക്കർ പായ്ക്ക് തുറന്ന് ഇഷ്ടമുള്ള സ്റ്റിക്കർ തിരഞ്ഞെടുത്തത് അയയ്ക്കാവുന്നതാണ്.







Comments