
കൊച്ചി: നടന് ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതില്‍ നിന്ന് നടി അമ്പിളി ദേവിയെ വിലക്കി തൃശൂര്‍ കുടുംബ കോടതി. സമൂഹമാധ്യമങ്ങള്‍ വഴി തന്നെ അപമാനിച്ചതായും ക്രൂരമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി ആദിത്യന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
അതേസമയം നടി അമ്പിളി നല്കിയ പരാതിയില്‍ സീരിയല്‍ അഭിനേതാക്കളുശട സംഘടനയില്‍ നിന്ന് പുറത്താക്കിയതില്‍ 10 കോടി രൂപ നഷ്ടപരിഹാരവും ആദിത്യന് ആവശ്യപ്പെട്ടിട്ടുണ്ട്.
100 പവന് സ്വര്‍ണവും 10 ലഷം രൂപയും ദുരുപയോഗം ചെയ്തുവെന്നും സ്ത്രീധനത്തിനായി പീഡിപ്പിച്ചുവെന്നുമാണ് ആദിത്യനെതിരെ അമ്പിളി ദേവി ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍. എന്നാല്‍ സ്വര്‍ണം അമ്പിളി ത്െന ബാങ്കില്‍ പണയം വെച്ചിരിക്കുകയാണെന്നാണ് ആദിത്യന്െ്റ വാദം. ഇതോടെ കേസ് തീര്‍പ്പാക്കുന്നതുവരെ സ്വര്‍ണം വിട്ടുനല്‍കരുതെന്ന് ബാങ്ക് മാനേജര്‍ക്ക് കോടതി നിര്‍ദേശം നലകിയിട്ടുണ്ട്. സ്ത്രീധന പീഡനക്കേസില്‍ അമ്പിളി നല്കിയ പരാതിയില്‍ ആദിത്യനു നേരത്തെ ഹൈക്കോടതി മുന്‍ കൂര് ജാമയം അനുവദിച്ചിരുന്നു.






