
തൃശൂര്‍: യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്ന യുവാവ് പിടിയില്‍. തൃശ്ശൂര്‍ പൂച്ചട്ടി സ്വദേശി സനൂപാണ് പിടിയിലായത്. ഇയാളില്‍ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ് തൃശൂര്‍ എക്സൈസ് റെയ്ഞ്ച് പിടികൂടി.
മീന്‍ പിടിക്കുന്നതിനെ കുറിച്ചുള്ള ഒരു യൂട്യൂബ് ചാനല്‍ ഇയാള്‍ക്കുണ്ട്. സബ്സ്കൈബേഴ്സ് ആകുന്ന വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും മീന്‍ പിടുത്തം പരിശീലിപ്പിക്കാന്‍ എന്ന പേരില്‍ വിളിച്ച് വരുത്തി ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടര്‍ന്ന് സ്ഥിരമായി നല്‍കുകയുമാണ് ഇയാളുടെ രീതി. 500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.






