ഉപയോക്താവിന് വീട്ടിലിരുന്ന് തന്നെ ഷോറൂം സന്ദര്‍ശിക്കാന്‍ സാധിക്കുന്ന വെര്‍ച്വല്‍ ഷോറൂം സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര കമ്പനിയായ ടൊയോട്ട . വെര്‍ച്വല്‍ ഷോറൂമില്‍ നിന്ന് തന്നെ ഇഷ്ടവാഹനം ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വാഹനത്തിന് പണം അടയ്ക്കുന്നതിനായി വിവിധ പേമെന്റ് ഗേറ്റുകളുമായി വെര്‍ച്വല്‍ ഷോറൂമിനെ സംയോജിപ്പിച്ചിട്ടുണ്ടെന്നാണ് ടൊയോട്ട പറയുന്നത്.
വാഹനത്തിനായി നല്കുന്ന ഓഫറുകള്‍, ലോണ്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ് ഓപ്ഷനുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വെര്‍ച്വല്‍ ഷോറൂമുമായി ഉടന്‍ സംയോജിപ്പിക്കുമെന്നും ടൊയോട്ട പറയുന്നു. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. www.toyotabharat.com/virtual-showroom/ എന്ന ടൊയോട്ട ഭാരതിന്റെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് വെര്‍ച്വല്‍ ഷോറൂം എക്സ്പീരിയന്‍സ് ചെയ്യാന്‍ സാധിക്കും. വെര്‍ച്വല്‍ ഷോറൂം സന്ദര്‍ശിക്കുന്നതിനായി പ്രത്യേക ആപ്ലിക്കേഷനുകള്‍ ആവശ്യമില്ല.
വെര്‍ച്വല്‍ ഷോറൂമില്‍ വാഹനത്തിന്റെ മോഡല്‍, എക്സ്റ്റീരിയറിന്റെയും ഇന്റീരിയറിന്റെയും 360 ഡിഗ്രി വ്യൂ, വേരിയന്റ് സെലക്ഷന്, കളര്‍ ഓപ്ഷന്, എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. സ്മാട്ട് ഫോണ്‍, ടാബ്ലെറ്റ്, ലാപ്പ്ടോപ്പ്, തുടങ്ങി എത് ഡിവൈസ് ഉപയോഗിച്ചും ഒറ്റ ക്ലിക്കില്‍ വാഹനം വാങ്ങുന്നതിനുള്ള നടപടികള്‍ ലഭ്യമാക്കും. ഉപയോക്താക്കള്‍ക്ക് ഓഗ്മെന്റല്‍ റിയാലിറ്റി സംവിധാനത്തിലൂടെ വാഹനം സ്വന്തം വീട്ടില്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ ദൃശ്യവും പരിശോധിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോർട്ട്.






