
കാബൂള്‍ പിടിച്ചതോടെ പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാന് കീഴടക്കിയിരിക്കുന്ന താലിബാനില്‍ മലയാളി സാന്നിദ്ധ്യം സംശയിക്കുന്ന വീഡിയോ പങ്കുവെച്ച് ശശിതരൂര്‍. ഒരാള്‍ ‘സംസാരിക്കട്ടെ’ എന്ന് കേള്‍ക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഒരാള്‍ ഇട്ട ട്വീറ്റ് ശശിതരൂര്‍ റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ സംസാരിക്കട്ടെ എന്ന് മലയാളം വാക്ക് കേൾക്കാൻ സാധിക്കുന്നണ്ട്.
അഫ്ഘാന്റെ അതിർത്തി പ്രവേശിച്ച് ഏകദേശം ജയം ഉറപ്പിച്ച ഘട്ടത്തിൽ ഫോണിലൂടെ സന്തോഷം അറിയിക്കുന്ന വീഡിയോയിലാണ് മലയാളം പോലെയുളള വാക്കുകള്‍ കേള്‍ക്കുന്നത്. വീഡിയോയുടെ എട്ടാം സക്കൻഡിൽ ഒരാൾ സംസാരിക്കട്ടെ എന്ന പറയുമ്പോൾ മറ്റൊരാൾക്ക് അത് മനസിലായിരിക്കണം" എന്ന് ട്വിറ്ററിൽ കുറിച്ചാണ് ശശി തരൂർ മറ്റൊരാളുടെ വീഡിയോ റിട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒരാൾ അങ്ങിനെ പറയുന്നുണ്ടെങ്കില്‍ കൂടെയുള്ള മറ്റൊരാള്‍ക്കും ആ വാക്ക് അറിയാമായിരുന്നിരിക്കണം എന്നതാണ് രണ്ടു മലയാളികളുടെ സാന്നിദ്ധ്യം അവകാശപ്പെടാന്‍ കാരണമാകുന്നത്. റമിസ് എന്ന ആളുടെ വീഡിയോയണ് തിരുവനന്തപുരം എംപി റീട്വീറ്റ് ചെയ്തിരിക്കുന്നത്. താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ കൂട്ടത്തോടെയാണ് ആയിരങ്ങൾ പാലയനം ചെയ്യുന്നത്. ഞായറാഴ്ച ഓഗസ്റ്റ് 15നാണ് താലിബാൻ കാബൂളിലേക്ക് പ്രവേശിച്ച് അഫ്ഘാനിസ്ഥാന്റെ ജനാധിപത്യ സർക്കാരിന്റെ കൈയ്യിൽ നിന്ന് അധികാരം പിടിച്ചെടുത്തത്.






