
ഏറെ പ്രതീക്ഷയോടെയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യന്‍ വിപണിയില്‍ എസ്യുവി മോഡലായ കിക്സ് അവതരിപ്പിച്ചത്. എന്നാല്‍ കിക്സിന് വിപണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. കിക്സിന്റെ വില്പനയില് വര്‍ധനയുണ്ടാകാന്‍ കമ്പനി എല്ലാ മാസവും മികച്ച ഓഫറുകളാണ് നൽകുന്നത്. കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് അനുസരിച്ചു ഈ മാസവും കിക്സിന് ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ 90,000 രൂപ വരെ പരമാവധി വിലക്കിഴിവുകളാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ വേരിയന്റുകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്.
എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍ നിസാന്റെ എന്‍ഐസി പ്രാപ്തമാക്കിയ ഡീലര്‍ഷിപ്പുകളില്‍ മാത്രമായിരിക്കും ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആനുകൂല്യങ്ങള്‍ 2021 ആഗസ്റ്റ് 31 വരെയാണ് നല്‍കുക. ബ്രാന്‍ഡിന്റെ വെബ്സൈറ്റിലൂടെയുള്ള ബുക്കിംഗിന് 5,000 രൂപയോളം ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും നല്‍കും. വാഹനത്തിന് 70,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 15,000 രൂപയുടെ ക്യാഷ് ബെനിഫിറ്റ് എന്നിവ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് പ്രത്യേക 7.99 ശതമാനം പലിശയും കമ്പനി നല്‍കുന്നുണ്ടെന്നാണ് സൂചന.
അതുപോലെ തന്നെ ഓണം പ്രമാണിച്ച് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2 ഗ്രാം സ്വര്‍ണ നാണയം, 7.99 ശതമാനം ആര്‍ഒഐ (പലിശ നിരക്ക്) എന്നിവയ്ക്കൊപ്പം 90,000 രൂപ വരെ സമാനമായ ആനുകൂല്യങ്ങളുമാണ് നല്‍കുക. പ്രാരംഭ കാര്‍ മോഡലിന് എക്സ്ഷോറൂം വില 9.49 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 14.65 ലക്ഷം രൂപയുമാണ്. എക്സ്എല്‍, എക്സ് വി, എക്സ് വി പ്രീമിയം, എക്സ് വി പ്രീമിയം(ഒ) എന്നിങ്ങനെ നാല് വേരിയന്റുകളില്‍ കാര്‍ തിരഞ്ഞെടുക്കാവുന്നതാണ്.






