
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ സ്മാർട്ട്ഫോൺ ശ്രേണിയിലെ നിവവധി ഫോണുകളുടെ വില കൂട്ടിയതായി റിപ്പോർട്ട്. റിയൽമി 8 5ജി, C21, C25s, നാർസോ 30 4ജി ഫോണുകളുടെ വില 500 രൂപ വീതം വർധിപ്പിച്ചതായി പ്രമുഖ ടെക് വെബ്സൈറ്റായ 9 മൊബൈൽസ് റിപ്പോർട്ട് ചെയ്തു. ഇതിൽ നാർസോ 30 4ജിയുടെ വില വർദ്ധന മാത്രമാണ് റിയൽമി വെബ്സൈറ്റിൽ പ്രദർശിപ്പിക്കുന്നത്. ഓതത്കാലം വില കൂട്ടിയിരിക്കുന്നത് ഫ്ലൈൻ വില്പനയിൽ മാത്രമാണെന്നും അധികം താമസമില്ലാതെ ഓൺലൈൻ വിലകളും ഉയരുമെന്നാണ് റിപോർട്ടുകൾ.
റിയൽമിയുടെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണായി റിയൽമി 8 5ജി ഏപ്രിലിലാണ് വില്പനക്കെത്തിയത്. 14,999 രൂപയായിരുന്നു അവതരണ സമയത്തെ വില. പിന്നീട് 13,999 രൂപയ്ക്ക് വിലക്കുറവുള്ള 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പ് വിപണിയിലെത്തിച്ചു. (പിന്നീട് 14,499 രൂപയായി വില ഉയർത്തി). 6000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ചിപ്സെറ്റുകൾ, 13 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ എന്നിവയാണ് റിയൽമിയുടെ ബജറ്റ് സ്മാർട്ട്ഫോണുകളായ C21, C25s ൽ ലഭിക്കുന്നത്. നാർസോ 30 4ജിയിൽ 90 ഹെർട്സ് എൽസിഡി ഡിസ്പ്ലേ, മീഡിയ ടെക് ഹീലിയോ ജി 95 SoC പ്രോസസ്സർ, 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയാണ് ഉള്ളത്.






