
കൊച്ചി : കൊച്ചി മെട്രോ റെയില്‍വേ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ലോക്നാഥ് ബെഹ്റ ഐ.പി.എസ്സിനെ നിയമിക്കാന്‍ തീരുമാനിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ജൂണ്‍ 29 നാണ് ബെഹ്റ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ചത്ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ ലോക്നാഥ് ബെഹ്റയായിരുന്നു സംസ്ഥാന പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നത്. അഞ്ച് വര്‍ഷം ഒരു സര്‍ക്കാരിനൊപ്പം ഈ സ്ഥാനത്ത് തുടരുന്ന ആദ്യ പൊലീസ് ഉദ്യോഗസ്ഥനെ നേട്ടവുമായാണ് ബഹ്റ പടിയിറങ്ങിയത്.






