തിരുവനന്തപുരം: കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ചു. എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്ന് ഉത്തരവിൽ പറയുന്നു. അക്രഡിറ്റേഷൻ ഇല്ലാത്ത സ്വകാര്യ ആശുപത്രിയിൽ ജനറൽ വാർഡിൽ 2645 ആയിരിക്കും നിരക്ക്.
സർക്കാർ ആശുപത്രികളിൽ വാർഡിന് 750 രൂപ ഈടാക്കാം. ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽ 1250, ഐ.സി.യു-1500, വെന്റിലേറ്റർ ഉള്ള ഐ.സി.യു.വിന് 2000 രൂപ എന്നിങ്ങനെയും ഈടാക്കാം.
സ്വകാര്യ ആശുപത്രി നിരക്ക്
മറ്റു നിരക്കുകൾ ഇങ്ങനെ :
ജനറൽ വാർഡ്
എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 2645
അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 2910
ഹൈ ഡിപ്പൻഡൻസി യൂണിറ്റ്
എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 3795
അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 4175
ഐ.സി.യു
എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 7800
അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 8580
വെന്റിലേറ്ററോടുകൂടി ഐ.സി.യു.
എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 13,800
അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 15,180






