പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി താരവും, നടിയും, ബിസ്സിനസുകാരിയുമാണ് കിം കര്ദാഷിയാന്. ഇപ്പോളിതാ ഗര്‍ഭിണിയായിരുന്ന സമയത്ത് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ക്രിസ്റ്റിയന്‍ ബെല്‍, മോണിക്ക പാഡ്മാന് എന്നിവര്‍ അവതരിപ്പിച്ച വീ ആര് സപ്പോര്‍ട്ട് ബൈ എന്ന പോഡ്കാസ്റ്റ് പരിപാടിയിലാണ് കിം കര്‍ദാഷിയാന്റെ തുറന്നുപറച്ചിൽ.
മൂത്ത മകള്‍ നോര്‍ത്ത് വെസ്റ്റിനെ ഗര്‍ഭം ധരിച്ച സമയത്തു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താൻ കടന്ന് പോയതെന്നാണ് കിം പറയുന്നത്. ഗര്‍ഭകാലത്ത് കിം തന്റെ തടിച്ച രൂപത്തെ വെറുത്തിരുന്നുവെന്ന് പറയുന്നു. ഗര്‍ഭകാലത്ത് ഞാന്‍ അതിസുന്ദരിയായിരുന്നില്ലെന്നും, എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും അതുകൊണ്ട് ഞാന്‍ എന്നെ തന്നെ വെറുക്കുന്നുവെന്നും കിം പറയുന്നു.
സമൂഹം ഗര്‍ഭിണിയായ എന്നെ നോക്കി കണ്ട രീതിയില്‍ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാൻ സാധിച്ചതായി കിം പറയുന്നു. മാധ്യമങ്ങള്‍ തന്റെ രൂപമാറ്റത്തെ വളരെ മോശപ്പെട്ട രീതിയിലാണ് കൈകാര്യം ചെയതതെന്നും കിം പറയുന്നു. പ്രീക്ലാപ്സിയ എന്ന രോഗവസ്ഥയും കിമ്മിന് ഇക്കാലയളവില്‍ നേരിടേണ്ടി വന്നിരുന്നു. മുഖവും കാലുകളും നീര് വെച്ചതിന് സമാനമാകും. ഈ വീഡിയോ ഇപ്പോൾ വൈറലായി ഇരിക്കുകയാണ്.






