
സിനിമാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ നടന് ചിമ്പു. ഇപ്പോളിതാ കിടിലൻ മേക്കോവർ കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ചിമ്പു. 'വെന്ത് തനിന്തത് കാട്' എന്ന ചിത്രത്തിന് വേണ്ടിയാണ് താരം മെലിഞ്ഞ ഗെറ്റപ്പിൽ എത്തുന്നത്. താരത്തിന്റെ ആത്മസമർപ്പണത്തിനും കഠിനാധ്വാനത്തിനും കയ്യടിക്കുകയാണ് ആരാധകർ.
വിണ്ണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പു-ഗൗതം മേനോൻ-എ.ആർ റഹ്മാൻ കോമ്പോ വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് 'വെന്ത് തനിന്തത് കാട്'. ചിമ്പുവിന്റെ 47ാം ചിത്രമാണിത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രത്തിന് താമരൈയാണ് ഗാനരചന. തിരുച്ചെന്തൂരിലാകും ചിത്രീകരണം. 'നദികളിലെയ് നീരാടും സൂരിയൻ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്.
'വിണ്ണൈതാണ്ടി വരുവായ' ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോൻ ഈ ലോക്ഡൗൺ കാലത്ത് ഒരുക്കിയ 'കാർത്തിക് ഡയൽ സെയ്താ യേൻ' എന്ന ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിലമ്പരശനെ നായകനാക്കി 2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ' മികച്ച വിജയം നേടിയിരുന്നു.






