
സെപ്റ്റംബറിൽ വിൽപ്പനയ്ക്ക് ഒരുങ്ങുന്ന ഫോക്സ്വാഗൺ ടൈഗൂണിന്റെ നിർമാണം പൂനെയിലെ ചകാൻ ആസ്ഥാനമായുള്ള പ്ലാന്റിൽ ആരംഭിച്ചിരിക്കുകയാണ്. വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചതായി ആണ് റിപ്പോർട്ട്. സ്കോഡ കുഷാഖിന് ശേഷം ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിലുള്ള അടുത്ത മോഡലായിരിക്കും ടൈഗൂൺ എസ്യുവി എന്നതും ശ്രദ്ധേയമാണ്.
ഉപഭോക്താക്കൾക്ക് ഫോക്സ്വാഗണിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായോ അംഗീകൃത ഡീലർഷിപ്പിലൂടെയോ ടൈഗൂൺ പ്രീ-ബുക്ക് ചെയ്യാമെന്നാണ് സൂചന. എസ്യുവിക്കായുള്ള ഡെലിവറിയും 2021 സെപ്റ്റംബറോടെ തുടങ്ങും. ടൈൂഗണും സ്കോഡ കുഷാഖും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഡോറുകൾ, മേൽക്കൂര, ഗ്ലാസ്ഹൗസ് തുടങ്ങിയ നിരവധി ബോഡി ഘടകങ്ങൾ രണ്ട് എസ്യുവികളിലും സമാനമായിരിക്കുമെന്നാണ് സൂചന.
എസ്യുവിയുടെ മൊത്തം നീളവും വീതിയും ഉയരവും യഥാക്രമം 4221 മില്ലീമീറ്റർ, 1760 മില്ലീമീറ്റർ, 1612 മില്ലീമീറ്റർ എന്നിവയാണ്. ഒരു പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ഡാഷ്ബോർഡ് (ഗ്രേ ഇൻ കളർ) സംയോജിത ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയർലെസ് ആപ്പിൾ കാർപ്ലേ, സബ്വൂഫറുള്ള 6-സ്പീലർ ഓഡിയോ സിസ്റ്റം എന്നിവയെല്ലാം ഇന്റീരിയറിൽ ഒരുങ്ങുന്നു. സിംഗിൾ-പാനൽ സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഒരു ക്യാമറ ഉപയോഗിച്ചുള്ള സെൻസിംഗ് സെൻസറുകൾ, ടച്ച്-ബേസ്ഡ് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും അതിലേറെയും നൂതന സംവിധാനങ്ങളും ടൈഗൂണിന് മോടിയേകും.






