
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെക് ഭീമൻ റിലയൻസ് ഈ വർഷം ജൂണിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 44-മത് വാർഷിക സമ്മേളനത്തിലാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ 4ജി സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചത്. ജിയോഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10ന് ഗണേശ ചതുർഥി ദിനത്തിലാണ് വിപണിയിലെത്തുക എന്നും റിലയൻസ് വ്യക്തമാക്കിയിരിക്കുന്നു.വിപണയിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഫോണിന്റെ വില വിവരങ്ങൾ ഇപ്പോൾ അനൗദ്യോഗികമായി പുറത്തായെന്നാണ് റിപ്പോർട്ട്.
പ്രശസ്ത ടിപ്പ്സ്റ്റർ യോഗേഷ് നൽകുന്ന റിപ്പോർട്ട് പ്രകാരം 3,499 രൂപയാവും ജിയോഫോൺ നെക്സ്റ്റിന്. 2ജി കണക്ടിവിറ്റിയിൽ നിന്ന് 4ജി കണക്റ്റിവിറ്റിയിലേക്ക് ഇനിയും അപ്ഗ്രേഡ് ചെയ്യാൻ ഫോണിന്റെ വില മൂലം സാധിക്കാത്തവർക്കായിയാണ് ജിയോഫോൺ നെക്സ്റ്റ് അവതരിപ്പിക്കുന്നത് എന്ന റിലയൻസ് പ്രഖ്യാപിച്ചിരുന്നു. റിലയൻസിന്റെ പ്രഖ്യാപനം സാധൂകരിക്കുന്നതാണ് ഈ വില. എന്നാൽ, റിലയൻസ് ഔദ്യോഗികമായി വില സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
XDA ഡെവലപ്പേഴ്സ് എഡിറ്റർ മിഷാൽ റഹ്മാൻ മുമ്പ് ജിയോഫോൺ നെക്സ്റ്റിൻ്റെ സ്പെസിഫിക്കേഷനുകൾ പുറത്ത് വിട്ടിരിന്നു. 2 ജിബി റാമിൽ താഴെ റാമും 32 ജിബി അല്ലെങ്കിൽ 64 ജിബി ഇന്റെർണൽ സ്റ്റോറേജ് ജിയോഫോൺ നെക്സ്റ്റിൽ പ്രതീക്ഷിക്കാം. 5.5 ഇഞ്ചിനും 6 ഇഞ്ചിനും ഇടയിലായിരിയ്ക്കും ജിയോഫോൺ നെക്സ്റ്റിൻ്റെ ഡിസ്പ്ലേ. 1440x720 പിക്സൽ എച്ച്ഡി റെസല്യൂഷൻ ഈ ഡിസ്പ്ലേയ്ക്കുണ്ടാകുമെന്നാണ് റിപ്പോർട്ട്. കറുപ്പ് & നില എന്നിങ്ങനെ രണ്ട് നിറങ്ങൾ, ഗൂഗിൾ പ്ലേ സ്റ്റോർ, വോയ്സ് അസിസ്റ്റന്റ്, 5 ഇഞ്ചിൽ കൂടുതൽ വലിപ്പമുള്ള ഡിസ്പ്ലേ എന്നിവ ജിയോഫോൺ നെക്സ്റ്റിനുണ്ടാവും.






