
ടോക്കിയോ ഒളിമ്പിക്സിന്റെ ആദ്യ ദിനത്തിൽ തന്നെ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച മീരാഭായ് ചാനുവിന്. ഭാരദ്വോഹനത്തില്‍ 49 കിലോ വനിതാ വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയാണ് മീരഭായ് രാജ്യത്തിന്റെ അഭിമാനമായത്. റെനോ അവരുടെ ഏറ്റവും മികച്ച കോംപാക്ട് എസ്.യു.വി. മോഡലായ കൈഗര്‍ ആണ് മീരാഭായ് ചാനുവിന് സമ്മാനിച്ചത്.
റിപ്പോർട്ട് പ്രകാരം റെനോയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ പത്ത് വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് രാജ്യത്തിന് നേട്ടം സമ്മാനിച്ച് താരത്തെ ആദരിക്കുന്നത്. മീരഭായിയുടെ മെഡല്‍ നേട്ടത്തോടെ ഒരു രാജ്യത്തിന്റെ അഭിമാനമാണ് അവര്‍ വാനോളം ഉയര്‍ത്തിയിരിക്കുന്നതെന്നും റെനോ അറിയിച്ചു. എല്ലാ പരിമിതികളെയും അതിജീവിക്കാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്ന ജീവിതവും നേട്ടവുമാണ് താരം കൈവരിച്ചിരിക്കുന്നതെന്നാണ് റെനോ പറയുന്നത്.
കൈഗറിന്റെ വരവ് രണ്ട് എൻജിൻ സാധ്യതകളോടെയാണു. ഒരു ലീറ്റർ, മൂന്നു സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനിലാണ് വാഹനം എത്തുന്നത്. 100 പി എസ് വരെ കരുത്തും 160 എൻ എമ്മോളം ടോർക്കുമാണു ടർബോ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് എക്സ്ട്രോണിക് സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. നാച്ചുറലി ആസ്പിറേറ്റഡ് എൻജിന് 72 പിഎസ്വരെ കരുത്തും 96 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. ഈ എൻജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് ഈസ് ആർ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകളാണ് ഉള്ളത്. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കൈഗറിന് 5.64 ലക്ഷം രൂപ മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.






