
മുബൈ: മുംബൈയില്‍ യുവതിയുടെ മൃതദേഹം ഓടയില്‍ തള്ളിയ നിലയില്‍. മഖ്രൂദിലെ സക്കീര്‍ ഹുസൈന് നഗറിലാണ് സംഭവം. പ്ലാസ്റ്റിക ചാക്കില്‍ കെട്ടിയ നിലയിലാണ്. കൈകാലുകള്‍ കെട്ടിയ നിലയിലുമായിരുന്നു. മൃതദേഹത്തില്‍ താലിമാലയും വളകളും മറ്റ് ആഭരണങ്ങളുമുണ്ടായിരുന്നു.
25നും 30നും മധ്യേ പ്രായം തോന്നിക്കുന്നതാണ് മരിച്ച സ്ത്രീയെന്ന് പോലീസ് അറിയിച്ചു. കൈകാലുകള്‍ കയറുകള്‍ കൊണ്ട് കെട്ടിയിട്ടുണ്ട്. സമീപ പോലീസ് സ്റ്റേഷനുകളിലെ കാണാതായവരെ കുറിച്ചുള്ള പരാതികള്‍ പരിശോധിക്കുന്നുണ്ട്. സിസിടിവി കാമറകള്‍ പരിശോധിച്ച് തെളിവു കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.






