
കണ്ണൂര്‍: കണ്ണൂര്‍ പൊതുവാച്ചേരില് കനാലില്‍ മൃതദേഹം കണ്ടെത്തിയ സംഭവം പ്രതികാരം മൂലമുള്ള കൊലപാതകമെന്ന് തെളിഞ്ഞു. ചക്കരക്കല്ലസ് സ്വദേശി ഇ.പ്രജീഷാണ് മരിച്ചത്. പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഒരാള്‍ കസ്റ്റഡിയില്‍. മരംമോഷണത്തെ കുറിച്ച് പോലീസിന് വിവരം കൊടുത്തതാണ് കൊലപാതകത്തിന കാരണമെന്ന് സംശയിക്കുന്നു.
ചാക്കില്‍കെട്ടിയ നിലയിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. ഈ മാസം ഒമ്പതിന് ഒരു പുരയിടത്തിലെ തേക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പോലീസിന് ഒരാള്‍ കൈമാറിയിരുന്നു. ഇയാളെ രണ്ട് ദിവസമായി കാണാനില്ലെന്ന് പോലീസിന് വിവരം കിട്ടിയിരുന്നു. വിവരം നല്കിയ പ്രജീഷാണ് മരിച്ചതെന്ന വൈകിട്ടോടെയാണ് വ്യക്തമായത്.




