
കോഴിക്കോട്: താലിബാനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന്െ്റ പേരില്‍ എംകെ മുനീര്‍ എംഎല്‍എയ്ക്ക് വധഭീഷണി. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ മുനീറിനേയും കുടുംബത്തേയും തീര്‍ക്കുമെന്നും ഭീഷണിക്കത്തില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നതെന്നും ഭീഷണിക്കത്തില്‍ പറയുന്നു.
കുറേ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍എസ്എസ് സ്നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന് പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്െ്റ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും എംകെ മുനീര്‍ അറിയിച്ചു. താലിബാന് ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്.






