
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നവോത്ഥാനം തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ശബരിമല വിഷയത്തിനു ശേഷമാണ് അദ്ദേഹം നവോത്ഥാന നായകനായത്. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി നവോത്ഥാന നായകനായിരുന്നെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം കഴിച്ചുകൊടുത്തേനെ. സി.പി.എമ്മില്‍ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പരിപാടിയിലാണ് കൊടുക്കുന്നിലിന്റെ വിമര്‍ശനം.
സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണം തേടിയപ്പോള്‍, പൊതു സമൂഹം ചര്‍ച്ച ചെയ്ത വിഷയം സാന്ദര്‍ഭികമായി പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്ന് കൊടുക്കുന്നില്‍ സുരേഷ് പറഞ്ഞു.






