
കാബൂൾ : താലിബാൻ അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ നിരോധിക്കുമെന്ന് ഫൊട്ടോഗ്രാഫർ മസൂദ് ഹൊസൈനി. സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് ഇപ്പോൾതന്നെ താലിബാൻ തടഞ്ഞിട്ടുണ്ടെന്നും മസൂദ് ഹൊസൈനി പറഞ്ഞു.
2012ലെ പുലിറ്റ്സർ സമ്മാന ജേതാവാണ് ഇദ്ദേഹം.കാബൂൾ പിടിച്ചടക്കിയ ശേഷം താലിബാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ത്രീകളുൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് വിശ്വസിക്കാനാവില്ല’– മസൂദ് ഹൊസൈനി പറയുന്നു.
താലിബാൻ അധികാരമേറ്റെടുത്ത ഉടനെ മസൂദ് ഹൊസൈനി നെതർലൻഡിലേക്ക് പലായനം ചെയ്തിരുന്നു. അഫ്ഗാനിൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.






