
കൊല്ലം: അമ്മയുടെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാന്‍ പോയ ഇളയ സഹോദരന് പിതാവിന്റെ ക്രൂര മര്‍ദ്ദനം. കൊല്ലം കടയ്ക്കലിലാണ് സംഭവം. പിതാവ് കുമ്മിള്‍ കാഞ്ഞിരമൂട് സ്വദേശി നസറുദ്ദീനെ പോലീസ് അറസ്റ്റു ചെയ്തു.
വീടിന് അധികം അകലെയല്ലാതെയാണ് ആദ്യ ബന്ധത്തിലെ കുട്ടി താമസിക്കുന്നത്. ഈ കുട്ടിയെ കാണുന്നതിന് രണ്ടാം ഭര്‍ത്താവിലുള്ള മകന് പോയതിനാണ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത് കുട്ടിയെ കട്ടിലില്‍ നിന്ന് വലിച്ചിഴയ്ക്കുകയും വടികൊണ്ട് അടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തു. കുട്ടിയുടെ അമ്മ തന്നെയാണ് പോലീസിന് പരാതി നല്‍കിയത്. അറസ്റ്റിലായ നസറുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
മര്‍ദ്ദനമേറ്റ കുട്ടിയെ പോലീസ് തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. മര്‍ദ്ദനത്തിന്റെ ക്ഷീണമല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടിക്കില്ലെന്ന് പോലീസ് അറിയിച്ചു.






