മഴമൂലം ഉണ്ടായ വെള്ളക്കെട്ടിൽ മുങ്ങിപോയ ഫോര്‍ച്യൂണറും അതിന്റെ ഉടമയുമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറൽ. വാഹനവും ഉടമയും റോഡിലെ വെള്ളം നിറഞ്ഞ അണ്ടര്‍പാസിലാണ് കുടുങ്ങിയത്. ഉത്തര്‍പ്രദേശിലെ ബാങ്ങ്പതിലാണ് സംഭവം.
ഉടമ തന്റെ ഫോര്‍ച്യൂണര്‍ നിരത്തിലെ അണ്ടര്‍പാസിലേക്ക് ഇറക്കുകയായിരുന്നു. റോഡിലെ വെള്ളക്കെട്ടിൽ വാഹനം മുങ്ങിലെന്ന് തിരിച്ചറിയാതെ ആയിരിക്കാം അദ്ദേഹം വാഹനം ഇറക്കിയതെന്നാണ് വിലയിരുത്തല്‍. എന്നാൽ, വാഹനം വെള്ളക്കെട്ടിൽ മുങ്ങിയതോടെ ഓടിച്ചിരുന്നയാള്‍ വാഹനത്തിന്റെ മുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
വാഹനത്തിന്റെ ഭൂരിഭാഗവും വെള്ളത്തില്‍ മുങ്ങി. ഓടിച്ചിരുന്നയാള്‍ മൊബൈല്‍ ഫോണുമായി ഇതിന് മുകളില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ ഫോര്‍ച്യൂണറിനെയും അത് ഓടിച്ചിരുന്ന ആളെയും ഒരു ട്രാക്ടര്‍ എത്തി കെട്ടിവലിച്ചാണ് പുറത്ത് എത്തിച്ചത്. വാഹനം വലിച്ച് പുറത്ത് എത്തിക്കുന്നതിന്റെ ദൃശ്യവും വീഡിയോയില്‍ ഉണ്ട്. വാഹനത്തിനുണ്ടായ കേടുപാട് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.






