
കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭർത്താവ് ഷാജു. കൂടത്തായി കേസിലെ സാക്ഷികൂടിയാണ് ഷാജു.
വിവാഹ മോചന ഹർജിയിലാണ് ഷാജു ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് കുടുംബകോടതിയിലാണ് ഷാജു വിവാഹമോചന ഹർജി ഫയൽ ചെയ്തത്.
ഇങ്ങനെ ഒരാളുടെ കൂടെ താമസിക്കാൻ കഴിയില്ലെന്നും ഇനിയും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കിൽ അത് തന്റെ ജീവന് തന്നെ ഭീഷണിയാകുമെന്നും കാണിച്ചാണ് ഹർജി.
നിലവിൽ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണുള്ളത്.






