
അങ്കമാലി: രണ്ട് കുട്ടികളെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടിലാണ് ദാരുണ സംഭവം. ഏഴും മൂന്നും വയസ്സുള്ള കുട്ടികളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം അമ്മ അഞ്ജു(29) ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.അഞ്ജു ഗുരുതരാവസ്ഥയിലാണ്.
ഉടന്‍ തന്നെ നാട്ടുകാരെത്തി മൂവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. അഞ്ജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഒന്നര മാസം മുമ്പ് അഞ്ജുവിന്െ്റ ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരിച്ചിരുന്നു. ഇതേതുടര്‍ന്ന് അഞ്ജു മാനസിക ബുദ്ധിമുട്ടിലായിരുന്നതായി സമീപവാസികള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.






