
ബോളിവുഡിലെ രാജ്ഞി പട്ടം എന്നും കരീന കപൂര്‍ എന്ന പേരിനൊപ്പമാണ് ആരാധകര്‍ ചേര്‍ത്തു വെച്ചിട്ടുള്ളത്. വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന നടിമാരില്‍ നിന്ന് വ്യത്യസ്തമായി പഴയ തിളക്കത്തോടെ നിറഞ്ഞു നിന്ന താരം ഗര്‍ഭിണിയായതോടെയാണ് സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തത്. എന്നാലും ഫാഷന്‍ റാമ്പുകളിലും ഫോട്ടോ ഷൂട്ടുകളിലും കരീന തന്നെയാണ് താരം.
നവാബ് സെയ്ഫിന്റെയും സുന്ദരി ബീഗം കരീനയുടെയും പുതിയ ഫോട്ടോ ഷൂട്ടാണ് ബി ടൗണിലെ ചര്‍ച്ച വിഷയം. രാജകീയ വിവാഹത്തിന്റെ പ്രൗഡിയില്‍ ഇരുവരും തിളങ്ങുന്ന ഫോട്ടോ ഷൂട്ട് വൈറലായി കഴിഞ്ഞു. നിറവയറിലും വളരെ സുന്ദരിയാണ് കരീന.






