ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. ഷീലയുടെ മകള്‍ ലതികയുടെ ഭര്‍ത്താവ് സെയ്ദ് മുഹമ്മദ് ഇമ്രാനെ ഞായറാഴ്ചയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
സെയ്ദ് മുഹമ്മദും ലതികയും പത്ത് മാസമായി പിരിഞ്ഞ് താമസിക്കുകയാണ്. ഇവര്‍ക്ക് മക്കളില്ല. ഗാര്‍ഹിക പീഡനം ആരോപിച്ച് ബരാഖാംബ പോലീസ് സ്റ്റേഷനില്‍ ലതിക നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെയ്ദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.






