
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനിയും ദിവസങ്ങളുണ്ടല്ലോ എന്ന് ഉമ്മന്‍ചാണ്ടി.
ചര്‍ച്ചയ്ക്ക് കെപിസിസി നേതൃത്വം മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടായാല്‍ അത് ചര്‍ച്ച ചെയ്ത് തീര്‍ക്കുകയാണ് പരിഹാരം.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മുന്നോട്ടുപോവുമെന്ന് നേരത്തെ കെ സുധാകരന് കഴിഞ്ഞ ദിവസം നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഡിസിസി പ്രസിഡന്റ് നിയമനത്തെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എതിര്‍ക്കാന്‍ കാരണം കയ്യിലിരിക്കുന്ന അധികാര കേന്ദ്രം മാറുന്നവെന്ന ആശങ്കയാവാം. കോണ്‍ഗ്രസിന്റെ നേതൃരംഗത്ത് നില്ക്കുന്ന ആരേയും മാറ്റിനിര്‍ത്തണമെന്ന ആഗ്രഹം തനിക്കില്ല. അങ്ങനെ ചെയ്തിട്ടുമില്ലെന്നും സുധാകരന് പ്രതികരിച്ചിരുന്നു.






