
സിപ്ട്രോൺ പവർട്രെയിൻ ഉപയോഗപ്പെടുത്തി ടിഗോർ ഇവിയെ പരിഷ്കരിച്ചു വിപണിയിലെത്തിച്ചിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ്. ഹൈ-വോൾട്ടേജ് 300V+ ആർക്കിടെക്ചർ പെര്മനെന്റ് മാഗ്നറ്റ് സിൻക്രൊണസ് ഇലക്ട്രിക് മോട്ടറാണ് പുത്തൻ ടിഗോർ ഇവിയിലെ സിപ്ട്രോൺ ഉപയോഗിക്കുന്നത്. 26kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് പവർ നൽകുന്നത്. ഈ ഇലക്ട്രിക്ക് പവർട്രെയിൻ 75 എച്ച്പി പവറും (55 kW ) 170 എൻഎം പരമാവധി ടോർക്കും നിർമ്മിക്കുന്നു. പുത്തൻ ടിഗോർ ഇവിയ് 5.7 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നും 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിച്ചു.
. സിഗ്നേച്ചർ ടീൽ ബ്ലൂ, ഡെയ്ടോണ ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ 2021 ടാറ്റ ടിഗോർ ഇവി വാങ്ങാം. മുൻവശത്ത് മാറ്റങ്ങൾ വരുത്തിയാണ് പുത്തൻ ടിഗോർ ഇവിയുടെയും വരവ്. ഗ്രില്ലിന്റെ ഭാഗത്ത് ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള പാനൽ ഇലക്ട്രിക്ക് ടിഗോർ പതിപ്പിൽ ലഭിക്കും. ഇടിഗോർ ഇവിയെ പെട്രോൾ, ഡീസൽ ടിഗോർ മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന എക്സ്റ്റീരിയർ ഘടകം. 15 അലോയ് വീലുകളിൽ വരെ ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകളുണ്ട്, ഹെഡ്ലാംപിന് താഴെയും ഫോഗ് ലാംപ് ഹൗസിങ്ങിലും ഉണ്ട്.






