ഫ്രാന്‍സ്:ഫേസ്ബുക്കിലെ വ്യാജവാര്ത്തകള്ക്കാണ് ആരാധകരേറെയെന്ന് പഠനം. കൂടുതല്‍ ലൈക്കും, ഷെയറും നടക്കുന്നത് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്കാണ്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേയും ഫ്രാന്‍സിലെ ഗ്രെനോബിള്‍ ആല്‍പ്സ് സര്‍വകലാശാലയിലേയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. 2020 ഓഗസ്റ്റ് മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ 2500 ലേറെ വാര്‍ത്താ പോര്‍ട്ടലുകളുടെ പേജുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.
വ്യാജ വാര്‍ത്തകള്‍ വരുന്ന പേജുകളില്‍ നിരന്തരം കൂടുതല്‍ ലൈക്കുകളും ഷെയറുകളും കമന്റുകളും വരുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടാനുള്ള പ്രവണത പ്രസാധകരില്‍ കൂടുതലാണെന്നും പഠനം കണ്ടെത്തി.
നവംബറില്‍ നടക്കുന്ന ഇന്റര്‍നെറ്റ് മെഷര്‍മെന്റ് കോണ്‍ഫറന്‍സിന് മുന്നോടിയായി ഈ ഗവേഷണ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. അതേസമയം ഈ പഠനം പോസ്റ്റുകളുടെ ഇടപെടല്‍ മാത്രമാണ് പരിശോധിക്കുന്നത് എന്നു റീച്ച്' അല്ലെന്നും ഫെയ്സ്ബുക്ക് വക്താവ് പ്രതികരിച്ചു.
ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റ് എത്രപേര്‍ കാണുന്നു എന്നതിനെയാണ് റീച്ച് എന്നത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്. ഫെയ്സ്ബുക്ക് ഉള്ളടക്കങ്ങളുടെ റീച്ച് വിവരങ്ങള്‍ കമ്പനി ഗവേഷര്‍ക്ക് ലഭ്യമാക്കുന്നില്ല. ഇതിന് പകരം ഫെയ്സ്ബുക്കിന്റെ തന്നെ ക്രൗഡ് ടാങ്കിള്‍ സേവനം ഉപയോഗിച്ചാണ് ഗവേഷകര്‍ വിവരശേഖരണം നടത്തുന്നത്.






