
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ലീന മരിയ പോളിനെ ഡല്‍ഹി പോലീസിന്‍െ്റ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.
200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്. കാനറ ബാങ്കിന്െ്റ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍ നിന്ന് 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62. 47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മെയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്െ്റ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിിനിര്ത്താന് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്.






