
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പി.എസ്.സി ഈ മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ 18, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതല പ്രാഥമിക പരീക്ഷകളാണ് മാറ്റിയത്. ഒക്ടോബര്‍ 23,30 തിയതികളിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്.
അതേസമയം സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍(അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ ആറിലേക്കും മാറ്റി.
നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലും പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് മാറ്റം.






