
ഹവാന : ലോകത്താദ്യമായി ക്യൂബയിൽ കുട്ടികൾക്കു കോവിഡ് വാക്സിനേഷൻ തുടങ്ങി. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത തദ്ദേശ വാക്സീനാണ് 2 വയസ്സിനു മേലുള്ള കുട്ടികൾക്ക് കുത്തിവയ്ക്കുന്നത്. ലോകത്ത് ഇതുവരെ കുട്ടികൾക്ക് കുത്തിവയ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളിൽ 12നു മേൽ പ്രായമുള്ളവർക്കാണ് നൽകിയിട്ടുള്ളത്.
ചൈനയും യുഎഇയും വെനസ്വേലയും 2 വയസ്സ് മുതലുള്ളവർക്ക് കുത്തിവയ്പ് നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു
സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി 2 മുതൽ 11 വരെ പ്രായമുള്ളവരിലാണ് ഇന്നലെ കുത്തിവയ്പ് തുടങ്ങിയത്.
2020 മാർച്ച് മുതൽ അധികനാളും അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ ഇന്നലെ തുറന്നെങ്കിലും ടിവിയിലൂടെയാണ് ക്ലാസുകൾ.






