
ഇടപ്പള്ളി: ലൈസന്‍സില്ലാതെ കോവിഡ് ടെസ്റ്റ് നടത്തിയ ഇടപ്പള്ളിയിലെ സ്വകാര്യ ലാബ് ജില്ലാ കലക്ടര്‍ ജാഫിര്‍ മാലിക് നേരിട്ടെത്തി പൂട്ടിച്ചു. ഐ.സി.എം.ആറിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെ പരിശോധന നടത്തിയ ലാബാണ് പൂട്ടിച്ചത്. ലാബ് ഉടമയായ ഡോക്ടര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരേ പിപിഇ കിറ്റ് തന്നെ ഒരു മാസമായി മാറിമാറി ഉപയോഗിച്ചുവരികയായിരുന്നുവെന്നും കലക്ടര്‍ പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന തുടരും. അനധികൃതമായി നടത്തുന്ന ലാബുകള്‍ അടച്ചുപൂട്ടണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.






