
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു. ദാമ്പത്യം അവസാനിപ്പിച്ചതായി അയേഷ സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള അയേഷയുമായി 2012 ലായിരുന്നു ധവാന്റെ വിവാഹം.
ധവാന്-അയേഷ ദമ്പതികള്‍ക്ക് സൊരാവര്‍ എന്ന മകനുണ്ട്. അയേഷയുടെ ആദ്യ ബന്ധത്തില്‍ രണ്ട് പെണ്മക്കളുണ്ട്. എന്നാല്‍ വിവാഹമോചന വാര്‍ത്തയോട് ശിഖര്‍ ധവാന് പ്രതികരിച്ചിട്ടില്ല.
അയേഷ ധവാന്്റ പേര് ചേര്‍ത്തുള്ള ഇന്്റ്റഗ്രാം അക്കീണ്ട് ഡിലീറ്റ് ചെയ്ത് 'അയേഷ മുഖര്‍ജി' എന്ന പേരില്‍ പുതിയ അക്കൗണ്ടിലൂടെയാണ് വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്. ദീര്‍ഘമായ കുറിപ്പിലൂടെയാണ് വിവാഹമോചന വാര്‍ത്ത പങ്കുവച്ചത്.






