
ബാര്‍മെര്‍ (രാജസ്ഥാന്): വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍കുലീസ് വിമാനത്തിന് രാജസ്ഥാനിലെ ദേശീയപാതയില്‍ സുരക്ഷിത ലാന്‍ഡിംഗ്. സി-130 ജെ വിമാനമാണ് ജലോറിലെ ദേശീയപാതയില്‍ അടിയന്തരമായി ഇറക്കിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ് ഭദൂരിയ എന്നിവര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. മാര്മെറിലെ 925എ ദേശീയപാതയിലെ സാട്ടാ-ഗന്ധവ് വ എമര്‍ജന്‍സി ലാന്‍ഡിംഗ് സൗകര്യം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രിമാര്‍.
ഇതാദ്യമായാണ് വ്യോമസേന വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗിന് ദേശീയപാത ഉപയോഗിക്കുന്നത്. സട്ടാ-ഗന്ധവ് സ്ട്രെക്ചിലെ മൂന്ന് കിലോമീറ്റര്‍ റോഡാണ് എമര്‍ജന്‍സി ലാന്‍ഡിംഗിനായി സജ്ജമാക്കിയത്.






