
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് ആണ് പുതുക്കിയത്.
ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നിലവിലുളള 500 രൂപ നിരക്ക് തന്നെ തുടരും. ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും തുടരുമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ശബരിമല തീര്‍ത്ഥാടന കേന്ദ്രം എന്നിവിടങ്ങളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ക്ക് ഈ നിരക്ക് തുടരും.






