
ആലപ്പുഴ: സിലബസ് വിവാദത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സിലബസിന്െ്റ കാര്യത്തില്‍ പ്രത്യക്ഷത്തില്‍ തെറ്റുപറ്റിയെന്നും അത് തിരുത്തകയാണ് വേണ്ടതെന്നും വിജയാഘവന് പറഞ്ഞു.
സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവര്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുന്നവയല്ല. ഇക്കാര്യത്തിലുള്ള സിപിഎം നിലപാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതായും വിജയാഘവന് വ്യക്തമാക്കി.
തീവ്ര വര്‍ഗീയത ശക്തിപ്പെടുന്നതിന് എതിരായ ജാഗ്രത എല്ലായിടത്തും വേണം. ഒരിടത്തും കുറയാന്‍ പാടില്ലെന്നും അദേഹം പറഞ്ഞു. വര്‍ഗീയമായി ചേരിതിരിക്കുന്ന നിലപാട് എവിടെയും പാടില്ലെന്ന് പാലാ ബിഷപ്പിന്ൈ്റ വിവാദ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിജയാഘവന് പറഞ്ഞു.






