
ലോക വൈദ്യുത വാഹന(ഇ വി) ദിനാഘോഷത്തോടനുബന്ധിച്ച് ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ. ഇന്ത്യയ്ക്ക് ആദ്യമായി ഏകദിന ക്രിക്കറ്റിലെ ലോകകപ്പ് നേടിക്കൊടുത്ത നായകൻ കപിൽ ദേവിന് വൈദ്യുത കാറായ ലീഫ് സമ്മാനിച്ചതായി റിപ്പോർട്ട്. കമ്പനി മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവയാണു പുതിയ കാറിന്റെ താക്കോൽ കപിൽദേവിനു സമ്മാനിച്ചത്.
ശ്രീവ്സ്തവ വ്യക്തമാക്കി. ‘ലീഫി’ന്റെ സുസ്ഥിരത സംബന്ധിച്ച സന്ദേശം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടാണു ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ കപിൽ ദേവിനു ലോക വൈദ്യുത വാഹന ദിനത്തിൽ കാർ സമ്മാനിച്ചതെന്നും പരിസ്ഥിതിയെ സഹായിക്കുന്ന പരിഷ്കാരങ്ങൾ നടപ്പാക്കാൻ നിസ്സാൻ പ്രതിജ്ഞാബദ്ധമാണെന്നും ശ്രീവ്സ്തവ വ്യക്തമാക്കി. കാർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നു നിസ്സാൻ പ്രഖ്യാപിച്ചിട്ടുമൊക്കെ വർഷങ്ങളായെങ്കിലും ‘ലീഫ്’ ഇന്ത്യൻ വിപണിയിൽ ഔപചാരികമായി അരങ്ങേറ്റം കുറിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ കപിൽദേവിനു കാർ സമ്മാനിച്ചത് ‘ലീഫി’ന്റെ ഇന്ത്യൻ അരങ്ങേറ്റം ഉടൻ നടന്നേക്കും എന്ന സൂചനയായും ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
‘ലീഫി’നു കരുത്തേകുന്നത് 110 കിലോവാട്ട് വൈദ്യുത മോട്ടോറും 40 കിലോവാട്ട് അവർ ബാറ്ററി പായ്ക്കും ചേർന്നാണ്. ഈ വൈദ്യുത പവർട്രെയ്ൻ പരമാവധി 147 എച്ച് പിയോളം കരുത്തും 320 എൻ എം വരെ ടോർക്കുമാണ് സൃഷ്ടിക്കുക. കൂടുതൽ പ്രകടനക്ഷമത ആഗ്രഹിക്കുന്നവർക്കായി 62 കിലോവാട്ട് അവർ ബാറ്ററി പായ്ക്കിന്റെ പിൻബലമുള്ള ‘ലീഫും’ നിസ്സാൻ ലഭ്യമാക്കുന്നുണ്ട്. യു എസിൽ 27,400 ഡോളർ(ഏകദേശം 20.15 ലക്ഷം രൂപ) ആണ് ലീഫിന്റെ വില എന്നാണ് റിപ്പോർട്ട്.






