
അഗ്നിപർവതം പൊട്ടിത്തെറിച്ച് ഒഴുകിയെത്തുന്ന ലാവയുടെ ഭീകര ദൃശ്യങ്ങൾ പലതവണ പുറത്തുവന്നിട്ടുണ്ട്. ലാവ ഒഴുകി എത്തുന്ന പ്രദേശങ്ങളിലുള്ള സാധനസാമഗ്രികളെല്ലാം വേഗത്തിൽ തന്നെ ഉരുകി ഒന്നും അല്ലാതെയായി മാറുന്നത് കാണാം. എന്നാൽ ലാവ ഭക്ഷണപദാര്‍ഥങ്ങളില്‍ ഒഴിച്ചു പരീക്ഷിക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ഹോട്ട് ഡോഗിന് മുകളില്‍ തിളച്ച ലാവ ഒഴിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. എന്നാൽ, ഹോട്ട് ഡോഗ് നിന്ന് കത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. പാചകവിദഗ്ധന്‍ ഗോര്‍ഡണ്‍ രാംസേയാണ് വീഡിയോ പങ്കുവെച്ചത്. എന്താണ് ചെയ്യുന്നത്?,കാര്യമായിട്ടാണോ? എന്നിങ്ങനെ ചോദ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ഗോര്‍ഡണ്‍ രാംസേ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.






