
ടാറ്റയുടെ മിനി എസ്.യു.വിയായ പഞ്ച് ഇന്ത്യന്‍ നിരത്തുകളിലേക്ക് ഉടൻ എത്തിയേക്കും. ഈ വാഹനത്തിന്റെ വിവിധ ടീസറുകളും കമ്പനി മുമ്പ് പുറത്തുവിട്ടിരുന്നു. ഫീച്ചറുകളും സ്റ്റൈലും വിളിച്ചറിയിച്ച ഈ എന്നാൽ, ഇപ്പോൾ പുറത്തുവിട്ട വീഡിയോയിലുടെ ഏത് പ്രതലവും കീഴടക്കാനുള്ള പഞ്ചിന്റെ കരുത്താണ് ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തിയിട്ടുള്ളത്.
പരുക്കനായി പ്രതലങ്ങളിലും മിനുസമുള്ള റോഡുകളിലും വാഹനത്തിന് അനായാസം കുതിക്കാന്‍ സാധിക്കുമെന്നാണ് ടീസറില്‍ പറയുന്നത്. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഏതാനും ഡീലര്‍ഷിപ്പുകളില്‍ പഞ്ചിനായുള്ള ബുക്കിങ്ങ് ആരംഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളില്‍ ഈ വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന.
റിപ്പോർട്ട് അനുസരിച്ചു ഇംപാക്ട് 2.0 ഡിസൈന്‍ ലാംഗ്വജില്‍ ടാറ്റയുടെ അല്ഫ-ആര്‍ക്ക് അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ആദ്യ എസ്.യു.വിയാണ് പഞ്ച്. അല്ഫ പ്ലാറ്റ്ഫോമില്‍ എത്തിയ ആദ്യ വാഹനം പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസാണ്. പുതുതലമുറ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഡിസൈന്‍ ശൈലിയാണ് ഈ വാഹനത്തില്‍ പിന്തുടര്ന്നിട്ടുള്ളതെന്നാണ് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്.
ക്രോമിയം ലൈനുകള്‍ നല്കി അലങ്കരിച്ചിട്ടുള്ള നെക്സോണിലേതിന് സമാനമായ ഗ്രില്ല്, എല്‍.ഇ.ഡി. ഡി.ആര്.എല്‍, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഹെഡ്ലാമ്പ്, ക്ലാഡിങ്ങ് നല്കി റഫ് ലുക്ക് നല്‍കിയിട്ടുള്ള ബമ്പര്‍, ഫോഗ്ലാമ്പ് എന്നിവയാണ് പഞ്ച് എസ്.യു.വിയുടെ മുഖഭാവം അലങ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പും എത്തിയിട്ടുള്ളത്.






