
മഹാരാഷ്ട്ര സര്‍ക്കാര്‍ ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് കാറിന് വൻ ഇൻസെൻറീവ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ചു സംസ്ഥാനത്തിന്റെ ഇ വി പോളിസി അനുസരിച്ച് വാഹനത്തിന് 2.30 ലക്ഷം രൂപ കുറയും. ഇതോടെ മഹാരാഷ്ട്ര ഇനി രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ ടിഗോർ കിട്ടുന്ന സംസ്ഥാനമായി മാറും. ഈ ഇൻസെൻറീവുകളിൽ നിന്ന് ടിഗോർ ഇവിയുടെ എല്ലാ ട്രിമ്മുകൾക്കും പ്രയോജനം ലഭിക്കും. വാഹനത്തിന് ഇതിനകം മുംബൈയിൽ നിന്ന് മാത്രം 100 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടിഗോർ ഇ.വി ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുകളിൽ ഒന്നാണ്. പുതിയ ഇവി നയം നടപ്പാക്കിയതിനുശേഷം മഹാരാഷ്ട്രയിൽ ടാറ്റയുടെ നെക്സോൺ ഇവിക്ക് ശക്തമായ ഡിമാൻഡ് ഉണ്ടായിരുന്നു.
ഓഗസ്റ്റ് 31നാണ് സിപ്ട്രോൺ പവർട്രെയിൻ ഉപയോഗപ്പെടുത്തി പരിഷ്കരിച്ച ടിഗോര്‍ ഇവിയെ ടാറ്റ മോട്ടോഴ്സ് വിപണിയില്‍ അവതരിപ്പിച്ചത്. ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. നാല് വേരിയന്റുകളില്‍ എത്തുന്നു. വാഹനത്തിന്റെ ഡെലിവറി 2021 ഒക്ടോബർ പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 26 kWh ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, ഐ.പി. 67 റേറ്റഡ് ഹൈ എനര്‍ജി ഡെന്‍സിറ്റി ബാറ്ററിയാണ് ടിഗോര്‍ ഇ.വിയുടെ കരുത്ത്. ബര് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ടിഗോര്‍ ഇവി സുരക്ഷ തെളിയിച്ചത്.






