
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് അടുത്ത അവലോകനയോഗത്തിനു ശേഷം പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ശനിയാഴ്ച അടുത്ത കോവിഡ് അവലോകനയോഗം ചേര്‍ന്ന ശേഷം വിവിധ മേഖലകളില്‍ നിന്ന് ഇളവുകള്‍ സംബന്ധിച്ച് ഉയരുന്ന ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് സര്‍വേ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കുട്ടികളിലും സിറോ സര്‍വേ നടത്തുന്നുണ്ട്. മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുക കുട്ടികളേയാണ് എന്നതിന്‍െ്റ അടിസ്ഥാനത്തിലാണ് സര്‍വേ.






