
സഞ്ജയ് ലീല ബെന്‍സാലിയുടെ പ്രീയപ്പെട്ട നടിയായ ദീപിക ഇപ്പോള്‍ ബന്‍സാലിയുടെ പത്മാവതിയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. റണ്വീര് സിങും ഷാഹിദ് കപൂറും നായകന്മാരായെത്തുന്നെങ്കിലും ആരാധകരുടെ ശ്രദ്ധ ദീപികയിലാണ്. ക്യൂന്‍ പത്മാവതി എന്ന പേരിലെത്തുന്ന ചിത്രത്തിലെ യഥാര്‍ത്ഥ ക്യൂന്‍ ദീപിക തന്നെ.
തന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് പത്മാവതി എന്ന് ദീപിക പറയുന്നു. വെല്ലുവിളി നിറഞ്ഞ കഥയും കഥാപാത്രവും ഇഷ്ടമാണ്. നിരവധി വേഷങ്ങള്‍ ചെയ്തെങ്കിലും ഇത്രയും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആദ്യമായാണ് തേടിയെത്തുന്നത് അതിന്റെ ടെന്‍ഷനും ആവേശവും ഉണ്ടെന്നും താരം.
ബന്‍സാലി തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പത്മാവതി. ചിത്രത്തില്‍ ദീപികയുടെ ഭര്‍ത്താവായാണ് ഷാഹിദ് എത്തുന്നത്. അലാവുദീന്‍ ഖില്‍ജിയായി റണ്വീര് സിങും. അടുത്ത വറഷം നവംബറിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ബന്‍സാലിയുടെ മുന്‍ ചിത്രങ്ങളായ രാം ലീല, ബജ്രാവോ മസ്താനി എന്നിവയില്‍ റണ്‍വീറും ദീപികയുമായിരുന്നു നായിക നായകന്മാര്.






